വെല്ലിംഗ്ടണ്‍|
WEBDUNIA|
Last Modified തിങ്കള്‍, 11 ഒക്ടോബര്‍ 2010 (14:34 IST)
PRO
ക്രിസ് പോയിസന്‍ എന്ന മെല്‍ബണ്‍ സ്വദേശിനി തന്റെ ഭര്‍ത്താവിനെ പ്രണയിക്കുന്നത് കണ്ടാല്‍ ചോരകുടിക്കുന്ന കടവാവലുകളെ ഓര്‍മ്മ വരും! ഇവര്‍ ഭര്‍ത്താവിനെ പ്രണയിക്കുന്നത് ചുംബിച്ചോ ആലിംഗനം ചെയ്തോ ഒന്നുമല്ല, അദ്ദേഹത്തിന്റെ ചോരകുടിച്ചിട്ടാണ്!
‘വാമ്പയറിസം‘ എന്നറിയപ്പെടുന്ന ഇത്തരം മനോനിലയുള്ള യുവാക്കളുടെ എണ്ണം കൂടി വരികയാണെന്നാണ് റിപ്പോര്‍ട്ട്. സ്വയം കടവാവലുകളാണെന്ന് കരുതുന്ന ഇത്തരക്കാര്‍ രക്തം കുടിക്കേണ്ടത് തങ്ങളുടെ ജീവിതം നിലനിര്‍ത്താന്‍ ആവശ്യമാണ് എന്ന ധാരണയാണ് വച്ചുപുലര്‍ത്തുന്നതെന്നും വിദഗ്ധര്‍ പറയുന്നു.
എന്നാല്‍, ഇത് ഒരു പ്രണയകാര്യമാണെന്നും പ്രണയത്തിന്റെ ശക്തിയാണ് ഇതുകൊണ്ട് തെളിയിക്കുന്നത് എന്നും പോയിസന്‍ പറയുന്നു. നിങ്ങള്‍ ഒരാളെ പ്രണയിക്കുകയാണെങ്കില്‍ അയാളില്‍ നിന്ന് നിങ്ങള്‍ക്കും അയാള്‍ക്ക് നിങ്ങളില്‍ നിന്നും എന്തും സ്വീകരിക്കാമെന്നാണ് ഇവരുടെ പക്ഷം. കുറഞ്ഞത് 300 ഓസ്ട്രേലിയക്കാരെങ്കിലും തന്റെ ‘രക്തപാന’ പാത പിന്തുടരുന്നുണ്ടെന്നാണ് പോയിസന്‍ പറയുന്നത്.
എന്നാല്‍, സിഡ്നി വാമ്പയര്‍ മര്ഫ്യൂസ് എന്നയാളുടെ അനുഭവം വ്യത്യസ്തമാണ്. പ്രൈമറി ക്ലാസില്‍ വച്ച് മറ്റൊരു വിദ്യാര്‍ത്ഥിയുമായി വഴക്കടിച്ചപ്പോള്‍ എതിരാളിയെ കടിക്കാനിടയായി എന്നും അന്നാണ് ആദ്യമായി രക്തം രുചിച്ചത് എന്നും ഇയാള്‍ പറയുന്നു. ഇപ്പോഴാവട്ടെ, കാമുകിമാരുടെ രക്തം മാത്രമേ ഇയാള്‍ കുടിക്കാറുള്ളൂ!
കടവാവലുകളെ കുറിച്ച് അന്ധ വിശ്വാസം പുലര്‍ത്തുന്നവര്‍ക്ക് നെറ്റ് ഒരു കൂട്ടായ്മയായി മാറുകയാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. രക്തം കുടിക്കുന്നതിലൂടെ പൂര്‍ണത നേടാമെന്ന് കരുതുന്നവരാണ് ഇത്തരക്കാരെന്നും ഇവര്‍ പറയുന്നു.
എന്നാല്‍, ലൈംഗിക സുഖത്തിനു വേണ്ടി രക്തം കുടിക്കുന്ന ‘റെന്‍ഫീല്‍ഡ്സ് സിന്‍ഡ്രോം’ എന്ന മനോരോഗമാണ് ഇത്തരം സ്വഭാവത്തിനു കാരണമാവുന്നത് എന്ന് ഡേവിഡ് കീവര്‍ത്ത് എന്ന മന:ശാസ്ത്രജ്ഞന് അഭിപ്രായപ്പെടുന്നു.