പെണ്‍കുട്ടിയെ അഞ്ച് മാസം ടോയ്ലറ്റില് പൂട്ടിയിട്ടു
കാബൂള്‍|
WEBDUNIA|
PRO
PRO
വേശ്യാവൃത്തിക്ക് വിസമ്മതിച്ച അഫ്ഗാന് പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. 15-കാരിയായ സഹര്‍ ഗുല്‍ എന്ന പെണ്‍കുട്ടിയെ ഭര്‍ത്താവും അയാളുടെ വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ച് ഗുരുതരാവസ്ഥയിലാക്കുകയായിരുന്നു.
അയല്‍ക്കാരുടെ സഹായത്തോടെ രക്ഷപ്പെട്ട പെണ്‍കുട്ടി ആശുപത്രിയിലാണിപ്പോള്‍. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബഖ്ലാന് പ്രവിശ്യയിലാണ് സംഭവം. സഹര്‍ ഉല് വേശ്യാവൃത്തി എതിര്ത്തതിനേ തുടര്‍ന്ന് ഭര്‍ത്താവിന്റെ സഹോദരങ്ങള്‍ ഈ പെണ്‍കുട്ടിയുടെ നഖങ്ങളും മുടിയും പിഴുതെടുത്തു. തുടര്‍ന്ന് അഞ്ച് മാസത്തോളം, വെളിച്ചം പോലും കടക്കാത്ത ടോയ്ലറ്റില് പൂട്ടിയിട്ടു. ഭക്ഷണവും വെള്ളവും പേരിന് മാത്രമാണ് നല്‍കിയത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് അയല്‍ക്കാര്‍ സംഭവം അറിഞ്ഞത്.
ഏഴ് മാസം മുമ്പാണ് സഹര്‍ വിവാഹിതയായത്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിറയെ മര്‍ദ്ദനത്തിന്റെ പാടുകളാണ്. ഒരു കണ്ണ് പഴുത്ത നിലയില്‍ ആണെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.