പാകിസ്ഥാനിലെ പ്രശസ്ത പാശ്തോ ഗായിക ഗസല ജാവേദും അവരുടെ പിതാവും വെടിയേറ്റ് മരിച്ചു. വടക്ക് പടിഞ്ഞാറന്‍ പാകിസ്ഥാനിലെ പെഷവാര്‍ നഗരത്തില്‍ വച്ചാണ് അജ്ഞാതര്‍ ഇവരെ വെടിവച്ചുകൊന്നത്. താലിബാന് ആണോ ഇതിന് പിന്നില്‍ എന്ന് സംശയമുണ്ട്.
തിങ്കളാഴ്ച രാത്രി ഡബ്ഗരി ബസാറിലെ ബ്യൂട്ടി പാര്‍ലറില്‍ നിന്നിറങ്ങവെയാണ് ഗസലയ്ക്കും പിതാവിനും വെടിയേറ്റത്. ഗസാലയുടെ അനുജത്തി ഫര്‍ഹത് ബീവി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികള്‍ വെടിയുതിര്‍ത്ത ഉടനെ കടന്നുകളയുകയായിരുന്നു.
താലിബാന് നിര്‍ണ്ണായക സ്വാധീനമുള്ള സ്വാത്ത് താഴ്വരയിലാണ് ഗസലയുടെ സ്വദേശം. താലിബാന്റെ എതിര്‍പ്പ് മൂലം നിരവധി കലാകാരന്മാര് ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഗസലയുടെ കുടുംബം ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അതേസമയം ഗസലയുടെ ഭര്‍ത്താവിന് കൊലയില്‍ പങ്കുണ്ടോ എന്നും സംശയമുണ്ട്. ഭര്‍ത്താവുമായി പിണങ്ങിയ അവര്‍ പിതാവിനൊപ്പമായിരുന്നു താമസം.