പാക് ഇന്ത്യന്‍ സ്ഥാനപതിയെ തിരിച്ചു വിളിച്ചു

ഇസ്ലാമാബാദ്| WEBDUNIA|
പാകിസ്ഥാന്‍റെ ഇന്ത്യയിലെ സ്ഥാനപതിയെ പാക് സര്‍ക്കാര്‍ ഇസ്ലാമാബാദിലേക്ക് വിളിപ്പിച്ചു. മുംബൈ ആക്രമണം സംബന്ധിച്ച് നടന്ന അന്വേഷണത്തിന്‍റെ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാക് സ്ഥാനപതി ഷാഹിദ് മാലിക്കിനെ വിളിപ്പിച്ചതെന്നറിയുന്നു.

ഇന്ന് രാവിലെ മാലിക് ഇസ്ലാമാബാദിലെത്തിയിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ആഭ്യന്തര-വിദേശ മന്ത്രാലയങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പാക് നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തരമന്ത്രി റെഹ്‌മാന്‍ മാലിക്, നിയമന്ത്രി ഫാറൂഖ് നീക്ക്, വിദേശകാര്യ സെക്രട്ടറി സല്‍മാന്‍ ബഷീര്‍ എന്നിവരുമായി മാലിക് ചര്‍ച്ച നടത്തും.
ആഭ്യന്തര-വിദേശ മന്ത്രാലയങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അന്വേഷണ റിപ്പോര്‍ട്ട് ഇന്ത്യയ്ക്ക് കൈമാറുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

അതിനിടെ മുംബൈ ആക്രമണം സംബന്ധിച്ച് ഇത്യ കൈമാറിയ തെളിവുകള്‍ക്ക് പകിസ്ഥാന്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി പ്രണബ് മുഖര്‍ജി ഇന്ന് അറിയിച്ചു. ജനുവരി അഞ്ചിനാണ് ആക്രമണം സംബന്ധിച്ച തെളിവുകള്‍ ഇന്ത്യ കൈമാറിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :