പാകിസ്ഥാനില്‍ ജഡ്ജിയെ വെടിവെച്ച് കൊന്നു

ഇസ്‌ലാമബാദ്| WEBDUNIA| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2012 (13:13 IST)
PRO
PRO
പാകിസ്ഥാനില്‍ ജഡ്ജിയടക്കം മൂന്ന് പേരെ അക്രമികള്‍ വെടിവെച്ച് കൊന്നു. തെക്കുപടിഞ്ഞാറന്‍ നഗരമായ ക്വാത്തയിലാണ് സംഭവം നടന്നത്. സെഷന്‍സ് ജഡ്ജിയായ നഖ്‌വിയും അംഗരക്ഷകനും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്.

ക്വാത്തയിലെ സരിയാബാദിലുള്ള വീട്ടില്‍ നിന്ന് ഓഫിസിലേക്ക് പോകാന്‍ തുടങ്ങിയ ജഡ്ജിയെ ബൈക്കിലെത്തിയ തോക്കുധാരികള്‍ വെടിവെയ്ക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ഡ്രൈവറും അംഗരക്ഷകനും കൊല്ലപ്പെടുകയായിരുന്നു. ആക്രമണത്തിനുശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു.

വംശീയ ആക്രമണമാണെന്നാണ് പൊലീസ് പറഞ്ഞത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :