പാക്സ്ഥാനില്‍ ഒരു ലാല്‍ മസ്ജിദ് കൂടി പിറവി എടുത്തതായി റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍റെ വടക്ക് പടിഞ്ഞാറന്‍ ഗാസിയബാദില്‍ ഒരു പള്ളി ഭീകരര്‍ പിടിച്ചെടുത്ത് ലാല്‍ മസ്ജിദ് എന്ന് പുനര്‍ നാമകരണം ചെയ്തു എന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
പള്ളിയിലും പരിസരത്തുമായി മുഖം മൂടി ധരിച്ച 150 ഭീകരര്‍ തോക്കുമായി കാവല്‍ നില്‍ക്കുന്നു. ലാല്‍ മസ്ജിദില്‍ വച്ച് പാകിസ്ഥാന്‍ സൈന്യം വധിച്ച മൌലാന അബ്ദുള്‍ റഷീദ് ഖാസിയുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുമെന്ന് ഭീകരര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പിടിച്ചെടുത്ത പള്ളിയില്‍ ലാല്‍ മസ്ജിദില്‍ ഉണ്ടായിരുന്നതുപോലെ പെണ്‍കുട്ടികള്‍ക്കായി ‘ജാമിയ ഹഫ്സ ഉമ്മേ ഹസ്സന്‍’ എന്ന പേരില്‍ മദ്രസ്സ തുടങ്ങുമെന്നും ഭികരര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതേ സമയം, ഭീകരാക്രമണം ചെറുക്കാന്‍ പാകിസ്ഥാന്‍ സൈന്യം ലാല്‍ മസ്ജിദിന് ചുറ്റും ബങ്കറുകള്‍ നിര്‍മ്മിച്ച് വരികയാണ്. മസ്ജിദില്‍ പുതിയ പുരോഹിതനെ നിയമിച്ചുണ്ടെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.