പാകില്‍ കശ്മീരിനായി ജിഹാദ് ആഹ്വാനം

ഇസ്ലാമബാദ്| PRATHAPA CHANDRAN|
ഇന്ത്യയ്ക്കെതിരെ ജിഹാദ് (വിശുദ്ധ യുദ്ധം) നടത്തണമെന്ന് പാകിസ്ഥാന്‍ പാര്‍ലമെന്‍റില്‍ ആഹ്വാനം. വ്യാഴാഴ്ച പാകിസ്ഥാനിലെ പാര്‍ലമെന്‍ററി പ്രതിരോധ സെക്രട്ടറി സയ്യിദ് തന്‍‌വീര്‍ ഹുസൈനാണ് ആഹ്വാനം നടത്തിയത്.

ജിഹാദികളെ ഇന്ത്യന്‍ നിയന്ത്രണത്തിലുള്ള കശ്മീരില്‍ കടത്തിവിട്ടാല്‍ കശ്മീര്‍ പ്രശ്നം ഒരു മാസത്തിനുള്ളില്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് സയ്യിദ് പാര്‍ലമെന്‍റില്‍ പറഞ്ഞത്.

കശ്മീര്‍ പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ കഴിയില്ല. മേഖലയില്‍ സ്വയംഭരണം നിലവില്‍ വരുത്താന്‍ ഇന്ത്യയും അമേരിക്കയും ഗൂഡാലോചന നടത്തുന്നു എന്നും മജ്‌ലിസ്-ഇ-അമലിന്‍റെ പിന്തുണയുള്ള സയ്യിദ് പറഞ്ഞതായി പാകിസ്ഥാനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാന്‍ അമേരിക്കയുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്നും റഷ്യ, ഇറാന്‍, ചൈന എന്നീരാജ്യങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കണമെന്നും സയ്യിദ് ആവശ്യപ്പെടുകയുണ്ടായി.

എന്നാല്‍, പാകിസ്ഥാന്‍ സയ്യിദിന്‍റെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളഞ്ഞു. അഭിപ്രായങ്ങള്‍ വ്യക്തിപരമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :