പാകിന് രാജ്യാന്തര സഹായം വേണം: യുഎസ്

വാഷിംഗ്ടണ്‍| WEBDUNIA| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (11:31 IST)
ഭീകരവാദം നേരിടാന്‍ പാകിസ്ഥാന് രാജ്യാന്തര സഹായം അത്യാവശ്യമാണെന്ന് അമേരിക്ക. തിങ്കളാഴ്ച ലാഹോറില്‍ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ പ്രസ്താവന.

പാകിസ്ഥാനെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണ്. അന്താരാഷ്ട്ര സഹായം കൂടി ലഭിച്ചാലേ പാകിസ്ഥാന് ഭീകരത പൂര്‍ണമായും തുടച്ചുനീക്കാന്‍ സധിക്കുകയുള്ളൂ എന്ന് യുഎസ് വിദേശകാര്യ വക്താവ് ഗോര്‍ഡന്‍ ദുഗിഡ് പറഞ്ഞു. പാക് സര്‍ക്കാര്‍ ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

പാക് സര്‍ക്കാരിനും ജനങ്ങള്‍ക്കും അമേരിക്കയുടേ സഹായം ആവശ്യമാണെന്നാണ് ലാഹോര്‍ ആക്രമണം നല്‍കുന്ന സൂചന. ആക്രമണത്തില്‍ അമേരിക്കക്കാര്‍ക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഇന്നലെ രാവിലെയാണ് ലാഹോറിലെ പൊലീസ് പരിശീലന കേന്ദ്രത്തിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് തീവ്രവാദികള്‍ കീഴടങ്ങിയത്. ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :