ഇണചേരുന്നതില്‍ ഫ്രഞ്ചുകാരുടെ വൈദഗ്ദ്ധ്യം മറ്റ് രാജ്യങ്ങളിലുള്ളവര്ക്കില്ലെന്നാണ് പൊതുവെ ഉള്ള ധാരണ. എന്നാല്‍,വ്യത്യസ്ത ഇണകളുമായി കിടക്ക പങ്കിടുന്നതില്‍ ബ്രിട്ടീഷുകാരുടെ കഴിവ് ഒന്നു വേറെ തന്നെ.
നെറ്റ്വര്ക്കിംഗ് വെബ്സൈറ്റായ ബ്യുട്ടിഫുള്‍ പീപ്പിള്‍ ഡോട്ട് നെറ്റ് നടത്തിയ വോട്ടെടുപ്പിലാണ് ഈ വിവരം വെളിപ്പെട്ടത്. ഇണചേരുന്നതില്‍ ബ്രിട്ടീഷുകാര്‍ യാഥാസ്ഥികത പുലര്‍ത്തുന്നവരാണെന്ന ധാരണ തെറ്റാണെന്നും വോട്ടെടുപ്പിലൂടെ വെളിവായി.വിവാഹിതരല്ലാത്ത ബ്രിട്ടീഷുകാര്‍ ശരാശരി പത്ത് പേരുമായി ഇണചേരുന്നുണ്ടെന്നാണ് കണ്ടെത്തിയത്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ഇണകള്‍ ബ്രിട്ടീഷുകാര്ക്കാണെന്നാണ് ഇത് അര്‍ത്ഥമാക്കുന്നത്.
കൂടുതല്‍ ഇണകളുമായി വേഴ്ച നടത്തുന്നതില്‍ തൊട്ടടുത്ത സ്ഥാനം സ്വീഡന്കാര്ക്കാണ്. ഒരു വര്‍ഷം അഞ്ച് മുതല്‍ പത്ത് ഇണകളുമായി വരെ ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്.മൂന്നാം സ്ഥാനം സ്പെയിന് കാര്‍ക്കാണ്. ഒരു വര്‍ഷം മൂന്ന് മുതല്‍ അഞ്ച ഇണകളുമായി വരെ ഇവര്‍ ബന്ധപ്പെടുന്നുണ്ട്.
ഡേറ്റിംഗ് ആരംഭിക്കുന്ന ബ്രിട്ടീഷുകാരില്‍ പത്തില്‍ ആറ് പേരും ആദ്യ ദിവസം തന്നെ ലൈംഗിക ബന്ധം പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ സ്വീഡന്‍കാരാണ് മുന്നില്‍. 81 ശതമാനം സ്വീഡന്കാരും ആദ്യ ഡേറ്റിംഗില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു.