മുസ്ലീങ്ങളെ നിരീക്ഷിക്കുന്നതിനായി ന്യൂയോര്‍ക്ക് പൊലീസ് രൂപീകരിച്ച പ്രത്യേക സംവിധാനം നിര്‍ത്തുന്നതായി അധികൃതര്‍ അറിയിച്ചു. സിഐഎയുടെ സഹായത്തോടെ പോലീസ് നടപ്പിലാക്കിയ ന്യൂയോര്‍ക്ക് പോലീസ് ഡിപാര്‍ട്ട്മെന്റ് രൂപവല്‍ക്കരിച്ച ഡീമോഗ്രാഫിക്സ് യൂണിറ്റ് എന്ന സംവിധാനമാണ് നിര്‍ത്തുന്നതായി അറിയിച്ചത്.
സപ്തംബര്‍ 11 ആക്രമണത്തിനുശേഷമാണ് മേഖലയിലെ മുസ്ലിം വിശ്വാസികളെ നിരീക്ഷിക്കുന്നതിനായി ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ നിരവധി കേസുകളും വിവാദങ്ങളും ഉയര്‍ന്നിരുന്നു. ഡീമോഗ്രാഫിക്സ് യൂണിറ്റ് പ്രവര്‍ത്തനം നിര്‍ത്തുന്നതിനെ നിരവധി സംഘടനകള്‍ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനൊപ്പം മറ്റുരീതിയില്‍ ഏര്‍പ്പെടുത്തുന്ന നിരീക്ഷണങ്ങളും നിര്‍ത്തണമെന്ന് മുസ്ലിം അഡ്വക്കേറ്റ്സ്, സെന്റര്‍ഫോര്‍ കണ്സ്റ്റിറ്റിയൂഷണല് റൈറ്റ്സ് തുടങ്ങിയസംഘടനകള് ആവശ്യപ്പെട്ടിട്ടുണ്ട്.