ന്യുസിലന്‍ഡില്‍ ഭൂചലനം: ആളപായമില്ല

വെല്ലിംഗ്ടണ്‍| WEBDUNIA|
ന്യുസിലന്‍ഡിലെ കെര്‍മാദെക് ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. യുഎസ് ഭൌമ ശാസ്ത്ര വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്.

റിക്ടര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല. രാജ്യത്തിന്‍റെ വടക്കന്‍ മേഖലയിലാണ് കെര്‍മാദെക് ദ്വീപ്.

ന്യുസിലന്‍ഡ് സമയം പുലര്‍ച്ചെ ഏഴ് മണിയോടെ ആയിരുന്നു പ്രകമ്പനം. റൌള്‍ ദ്വീപുകള്‍ക്ക് 232 കിലോമീറ്റര്‍ കിഴക്കു മാറി സമുദ്രത്തില്‍ 35 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രകമ്പനം ഉണ്ടായത്.

ഈ മേഖലയില്‍ ഭൂചലങ്ങള്‍ സാധാരണമാണെന്നും ആശങ്കപ്പെടാനില്ലെന്നും ഭൌമ ശാസ്ത്ര കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടയില്‍ നിരവധി തവണ ഇവിടെ പ്രകമ്പനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സുനാമി മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :