ടെഹ്റാന്|
WEBDUNIA|
Last Modified വെള്ളി, 29 ഓഗസ്റ്റ് 2008 (16:12 IST)
നതാന്‍സ് ആണവ കേന്ദ്രത്തില്‍ ഇപ്പോള്‍ 4000 സെന്ററിഫ്യൂജുകള് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇറാന് വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതി വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.
ഇപ്പോള്‍ നതാന്‍സില്‍ 3000 സെന്റ്റിഫ്യൂജുകള് കൂടി സ്ഥാപിക്കാനുളള ശ്രമത്തിലാണെന്ന് ഇറാന് ഡെപ്യുട്ടി വിദേശകാര്യ മന്ത്രി അലി റെസ ഷെയ്ഖ് അത്തറിനെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വലിയ തോതില്‍ യുറേനിയം സമ്പുഷ്ടീകരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണത്തിനായി 54000 സെന്റ്രിഫ്യൂജുകള് സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് അലി റെസ വെളിപ്പെടുത്തി. ഇറാന്റെ ആണവ പദ്ധതി നിര്‍ത്തിവയ്ക്കണമെന്ന് അമേരിക്കയും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ആവശ്യപ്പെട്ട് വരികയാണ്.
ആണവായുധം നിര്‍മ്മിക്കുകയാണ് ഇറാന്റെ ലക്ഷ്യമെന്നാണ് അമേരിക്കയും മറ്റും കരുതുന്നത്. എന്നാല്‍, തങ്ങളുടെ ആണവ പദ്ധതി ഊര്ജ്ജാവശ്യത്തിനാണെന്ന് ഇറാന് പറയുന്നു.