ദൈര്‍ഘ്യമേറിയ ചുംബനം 31 മണിക്കൂര്‍ 30 മിനിറ്റ്!

ലണ്ടന്‍| WEBDUNIA|
PRO
ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചുംബനം എത്ര സമയം നീണ്ടു നിന്നിരിക്കും? 31 മണിക്കൂറും 30 മിനിറ്റും എന്നാണ് ഈ സംശയത്തിനുള്ള മറുപടി. ചുംബനത്തെ കുറിച്ചുള്ള എല്ലാ ചരിത്രങ്ങളും ഉള്‍പ്പെടുന്ന ‘കിസ് സ്റ്റോറി’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

1990-ല്‍ മിനസോട്ടയിലെ ഒരു ആഘോഷത്തില്‍ വച്ച് ആല്‍ഫ്രഡ് വോള്‍ഫ്രാം ചുംബിച്ചത് 8,001 പേരെ! അതായത് ഒരു മിനിറ്റില്‍ 16 പേര്‍ എന്ന നിരക്കില്‍.

എല്ലാ ചുംബനങ്ങളും പ്രണയ ചുംബനങ്ങളല്ല എന്നാണ് പുസ്തകത്തില്‍ പറയുന്നത്. 1562 കാലഘട്ടത്തില്‍ നേപ്പിള്‍സില്‍ പരസ്യമായി ചുംബിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കിയിരുന്നു. ചുംബനം സൃഷ്ടിക്കുന്ന ശബ്ദമാണ് ഇംഗ്ലീഷില്‍ അതിന് ‘കിസ്’ എന്ന പേര് നല്‍കിയതത്രേ. ജര്‍മ്മന്‍ വാക്കായ ‘കുസ്ജന്‍’ എന്ന വാക്കില്‍ നിന്നാണ് ‘കിസ്’ എന്ന പേര് ഉരുത്തിരിഞ്ഞത് എന്നും പുസ്തകത്തില്‍ പറയുന്നു.

‘ഫ്രഞ്ച് കിസ്’ എന്നാല്‍ ‘ഇംഗ്ലീഷ് കിസ്’ എന്നാണ് ഇന്ത്യയില്‍ അറിയപ്പെടുന്നത് എന്നും ഇന്ത്യക്കാര്‍ ആദ്യമായി തുറന്ന ചുംബനം കാണുന്നത് 1926 -ല്‍ പുറത്തിറങ്ങിയ അത്ര പ്രശസ്തമല്ലാത്ത ഇംഗ്ലീസ് സിനിമയില്‍ ആണെന്നും പുസ്തകത്തില്‍ പറയുന്നു.

ഒരാള്‍ തന്റെ ജീവിതത്തില്‍ 336 മണിക്കൂര്‍ ചുംബനത്തിനു വേണ്ടി ചെലവഴിക്കുമത്രേ. ചുബനത്തിലൂടെ 272 തരം രോഗാണു വാഹകരായ ബാക്ടീരിയകള്‍ പകരാന്‍ സാധ്യതയുണ്ട്. കൂടാതെ, ചുംബനത്തെ തുടര്‍ന്ന് ഹോര്‍മോണ്‍ നിലയില്‍ ഉണ്ടാവുന്ന ഉയര്‍ച്ച ജീവിതത്തിന്റെ ഒരു മിനിറ്റ് കുറയ്ക്കുമെന്നും പുസ്തകത്തില്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :