ലാഹോര്‍|
WEBDUNIA|
Last Modified ചൊവ്വ, 29 സെപ്റ്റംബര്‍ 2009 (11:47 IST)
PRO
താലിബാനുമായി പാകിസ്ഥാന് സര്‍ക്കാരുണ്ടാക്കിയ രഹസ്യ ധാരണ പലപ്പോഴും വിപരീത ഫലം ഉണ്ടാക്കിയതായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. താലിബാന് രണ്ട് തവണ തന്നെ ലക്ഷ്യമിട്ടിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.
മുഷാറഫ് ഭരണത്തെ താലിബാന് അബദ്ധത്തില്‍ ചാടിച്ചതായി ഡെയിലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ശരിയത്ത് നിയമം നടപ്പാക്കുന്നതിനായി പാകിസ്ഥാനുമായി ചര്‍ച്ച നടത്തുകയും മറുവശത്ത് രാജ്യത്തിന്റെ ഭരണഘടന ഇസ്ലാം വിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയുമായിരുന്നു താലിബാനെന്ന് അദ്ദേഹം ആരോപിച്ചു.
താലിബാനെതിരെ പോരാടാന്‍ യു എസ് സഹായം സ്വീകരിക്കുമ്പോള്‍ത്തന്നെ മുഷാറഫ് താലിബാനെ സഹായിച്ചിരുന്നു എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. പാകിസ്ഥാന് സൈന്യത്തേയും ഐ എസ് ഐയേയും ക്ഷീണിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഷാറഫിനും മറ്റ് ഒന്‍പതുപേര്‍ക്കുമെതിരെ നോട്ടീസയക്കാന്‍ പാകിസ്ഥാന് കോടതി തീരുമാനിച്ചു. 2007 ഡിസംബറിലാണ് ഒരു റാലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.