ഡാഫര്‍: അവസരം പ്രയോജനപ്പെടുത്തണം

എല്‍ ബഷെര്‍| WEBDUNIA|
പുതുതായി ഇരുപത്തി ആറായിരം സമാധാന പാലന സേനാംഗങ്ങളെ നിയോഗിക്കപ്പെട്ട പശ്ചാത്തലത്തില്‍ ഡാഫറില്‍ സമാധാനം കൈവരുത്താനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് എല്ലാ സുഡാനികളോടും യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ അഭ്യര്‍ത്ഥിച്ചു. സമാധാന ചര്‍ച്ചകള്‍ ആരംഭിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

അന്താരാഷ്ട്ര സമൂഹം ഇതുവരെ നിസഹായരാ‍യി ഡാഫറിലെ കലാപം കണ്ടു നില്‍ക്കുകയാ‍യിരുന്നു. ജനുവരിയില്‍ യു എന്‍ സെക്രട്ടറി ജനറലായി ചാര്‍ജ്ജെടുത്ത ശേഷം ആദ്യമായി സുഡാന്‍ സന്ദര്‍ശനം നടത്തവെ ആണ് അദ്ദേഹം ഇതു പറഞ്ഞത്.

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനിടയില്‍ മൂ ചാഡ്, ലിബ്യ എന്നീ രാജ്യങ്ങളിലും എത്തും. ചൊവ്വാഴ്ച ഡാഫര്‍ സന്ദര്‍ശിക്കുന്ന മൂണ്‍ സുഡാന്‍ പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷറുമായി ചര്‍ച്ച നടത്തും. പിന്നീട് അദ്ദേഹം 2.5 ദശലക്ഷം പേര്‍ പാര്‍ക്കുന്ന ഡാഫറിലെ അഭയാര്‍ത്ഥി ക്യാമ്പും സന്ദര്‍ശിക്കും.

ഡാഫറിലെ കലാപത്തില്‍ ഇതുവരെ ലക്ഷക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. പുതുതായി ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ബാനിന്‍റെ സന്ദര്‍ശനം. ഒക്ടോബറില്‍ ചര്‍ച്ചകള്‍ ആരംഭിക്കാ‍മെന്നാണ് യു എന്‍ പ്രതീക്ഷിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :