പല വസ്തുക്കള്‍ മോഷ്ടിക്കാന്‍ സ്പെഷ്യലിസ്റ്റുകളായ കള്ളന്മാരുണ്ട്. പണം, സ്വര്‍ണം, വാഹനം എന്നിങ്ങനെ പലതിനോടും അവര്‍ക്ക് കമ്പം കാണും. എന്നാല്‍ ടൂത്ത് പിക്ക് മോഷ്ടിക്കുന്ന കള്ളനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
നാല് ലക്ഷം ടൂത്ത് പിക്കുകളുമായി കടന്ന ഒരു കള്ളനെ കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലാണ് ജോര്‍ജിയ പൊലീസ്. ഏതന്‍സില്‍ നിര്‍മ്മിച്ച ഈ ടൂത്ത് പിക്കുകള്‍ക്ക് 3,000 ഡോളര്‍ വില വരും.
ആര്‍മണ്ടസ് മാനുഫാക്ച്ചറിംഗ് കമ്പനിയില്‍ നിന്ന് രണ്ടാഴ്ച മുമ്പാണ് ആദ്യ മോഷണം നടന്നത്. കഴിഞ്ഞ ആഴ്ച വീണ്ടും ടൂത്ത് പിക്കുകള്‍ കള്ളന്‍ കട്ടുകൊണ്ടുപോയി.
കമ്പനിയില്‍ മുമ്പ് ജോലി ചെയ്തയാളോ, അല്ലെങ്കില്‍ ഇപ്പോഴത്തെ ജീവനക്കാരനോ ആയിരിക്കാം മോഷണത്തിന് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്.