അന്തരിച്ച പോപ് ഗായകന്‍ മൈക്കല്‍ ജാക്സന്‍ മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ഉറങ്ങിയിരുന്നത് കണ്ണുകള്‍ തുറന്നുവച്ചായിരുന്നു എന്ന് പുതിയ വെളിപ്പെടുത്തല്‍. പുത്തന്‍ വാദവുമായി ജാക്സന്റെ കുടുംബ ഡോക്ടര്‍ കോണ്‍റാഡ് മുറെയുടെ അഭിഭാഷകനാണ് രംഗത്ത് എത്തിയിരിക്കുന്നത്
ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനായി പോപ്താരത്തിന്റെ മുന്‍ ഭാര്യമാരെ വിസ്തരിക്കാനാണ് നീക്കം. ജാക്സന്റെ കടുത്ത മയക്ക് മരുന്ന് ഉപയോഗത്തെ കുറിച്ച് കോടതിയെ ബോധിപ്പിക്കാനും ഒരു സാധാരണ രോഗിക്ക് ഒരു ഡോക്ടര്‍ ഒരിക്കലും ഓവര്‍ഡോസ് നല്‍കില്ല എന്ന് സ്ഥാപിക്കാനുമാണ് പ്രതിഭാഗത്തിന്റെ ശ്രമം.
കോണ്‍റാഡ് മുറെ ഇപ്പോള്‍ ജാക്സന് ഓവര്‍ഡോസ് മരുന്ന് നല്‍കി കൊലപ്പെടുത്തി എന്ന ക്രിമിനല്‍ കേസിനെ നേരിടുകയാണ്. ബോധംകെടുത്തുന്നതിനുള്ള പ്രൊപ്പോഫോള്‍ എന്ന മരുന്ന് അമിതമായി നല്‍കിയതാണു ജാക്സന്‍റെ മരണ കാരണമെന്നാണ് ഡോക്ടര്‍ക്കെതിരെയുള്ള ആരോപണം.
അമിതമായി മയക്കു മരുന്ന് ഉപയോഗിച്ചിരുന്ന ജാക്സന്‍ ലഹരിയിലായിരിക്കുമ്പോള്‍ ഉറങ്ങുകയാണോ ഉണര്‍ന്നിരിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത നിലയിലെത്തിയിരുന്നു എന്ന് സ്ഥാപിക്കുകയാണ് പ്രതിഭാഗം അഭിഭാഷകന്റെ ശ്രമം. ജാക്സന്‍ മരുന്നടിച്ച അവസരത്തില്‍ കണ്ണ് തുറന്ന് വച്ചായിരുന്നു ഉറങ്ങിയിരുന്നത് എന്നതിന് തെളിവുണ്ടെന്നാണ് അഭിഭാഷകന്‍ പറയുന്നത്.