ജാക്സന്‍റെ കുട്ടികളുടെ പിതാവ് താനാണെന്ന് ഡോക്ടര്‍

ലണ്ടന്‍| WEBDUNIA| Last Modified തിങ്കള്‍, 20 ജൂലൈ 2009 (09:27 IST)
മൈക്കില്‍ ജാക്സന്‍റെ മൂത്ത രണ്ട് കുട്ടികളുടെ യഥാര്‍ത്ഥ പിതാവ് താനാണെന്ന് അദ്ദേഹത്തിന്‍റെ ഡോക്ടര്‍ അവകാശപ്പെട്ടു. കഴിഞ്ഞ 25 വര്‍ഷമായി ജാക്സന്‍റെ ത്വക് രോഗ വിദഗ്ദ്ധനായിരുന്ന ഡോ ആര്‍നോള്‍ഡ് ക്ലെയിന്‍ ആണ് കുട്ടികളുടെ പിതൃത്വം അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്.

ജാക്സന്‍റെ മൂന്ന് കുട്ടികളില്‍ മൂത്തവരായ പ്രിന്‍സ് മൈക്കില്‍ (12), പാരിസ് (11) എന്നിവരുടെ പിതൃത്വമാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇവരെ തനിക്ക് ലഭിക്കുന്നതിനായി ആര്‍നോള്‍ഡ് നിയമ വിദഗ്ദ്ധരുമായി ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു. എല്ലാ വിവരവും ജാക്സന്‍റെ ഭാര്യയായ ഡെബിക്ക് അറിയാമെന്നും ഡോക്ടര്‍ വാദിക്കുന്നു.

ജാക്സന്‍റെ മരണ ശേഷം അദ്ദേഹത്തിന്‍റെ അമ്മ കാതറിന്‍റെ കൂടെയാണ് പ്രിന്‍സ്, പാരിസ്, ബ്ലാന്‍കെറ്റ് എന്നിവര്‍ കഴിയുന്നത്. നേരത്തെ തയ്യാറാക്കിയ വില്‍പത്രത്തില്‍ ജാക്സന്‍ തന്‍റെ 500 മില്യണ്‍ ഡോളര്‍ വരുന്ന സമ്പാദ്യം മൂന്ന് മക്കള്‍ക്കായി വീതിച്ചു നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :