ജപ്പാനില്‍ വീണ്ടും ശക്തമായ ഭൂചലനം

ടോക്യോ| WEBDUNIA|
PRO
PRO
ജപ്പാനില്‍ ഭൂചലനഭീതി അവസാനിക്കുന്നില്ല. രാജ്യത്തിന്റെ വടക്കു കിഴക്കന്‍ തീരത്ത്‌ തിങ്കളാഴ്ച രാവിലെ ശക്‌തമായ ഭൂചലനമുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്‌ പുറപ്പെടുവിച്ചു. എന്നാല്‍ ഇത് ജപ്പാന്‍ സര്‍ക്കാര്‍ പിന്‍‌വലിച്ചിട്ടുണ്ട്.

ജപ്പാന്‍ സമയം രാവിലെ 7.23-നാണ് ചലനം അനുഭവപ്പെട്ടത്. ഫുകുഷിമയില്‍ നിന്നു 161 കിലോമീറ്റര്‍ അകലെയാണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

എന്നാല്‍ ആളപായമോ നാശനഷ്‌ടമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ജപ്പാനെ തകര്‍ത്തെറിഞ്ഞ മാര്‍ച്ച്‌ 11-ലെ ഭൂചലനത്തിലും സുനാമിയിലും 18,000 പേര്‍ മരിച്ചു എന്നാണ് കണക്ക്. ഇതിന്റെ തുടര്‍ചലനങ്ങള്‍ മാസങ്ങളോളം നീണ്ടേക്കും എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :