ജപ്പാനിലെ അമേരിക്കന്‍ അംബാസഡര്‍ കെന്നഡിയുടെ മകള്‍

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ജപ്പാനിലെ അമേരിക്കന്‍ അംബാസഡറായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ മകള്‍ കരോലിന്‍ കെന്നഡിയെ നാമനിര്‍ദ്ദേശം ചെയ്തു. പ്രസിഡന്റ് ബരാക് ഒബാമയാണ് കരോലിന്‍ കെന്നഡിയെ നാമനിര്‍ദ്ദേശം ചെയ്തത്. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാലെ കരോലിനെ നിയമിക്കുകയുള്ളൂ.

ന്യൂയോര്‍ക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലിങ് ബുക്കുകളുടെ എഡിറ്ററും എഴുത്തുകാരിയും അഭിഭാഷകയുമാണ് കരോലിന്‍. ജോണ്‍ എഫ് കെന്നഡി ലൈബ്രറി ഫൌണ്ടേഷന്റെ പ്രസിഡന്റുകൂടിയാണ് കരോലിന്‍. കെന്നഡിയുടെ മക്കളിലില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് കരോലിന്‍ മാത്രമാണ്.

രണ്ടു തിരഞ്ഞെടുപ്പുകളിലും ഒബാമയ്ക്കുവേണ്ടി കരോലിന്‍ പ്രചാരണം നടത്തിയിരുന്നു. സെനറ്റ് അംഗീകരിച്ചാല്‍ ജപ്പാനില്‍ അമേരിക്കന്‍ അംബാസഡറാക്കുന്ന ആദ്യവനിതയാകും കരോലിന്‍. 2009 മുതല്‍ ജപ്പാനിലെ അമേരിക്കന്‍ അംബാസഡറായി പ്രവര്‍ത്തിച്ച് വരുന്ന ജോണ്‍ റോസിന് പകരമാണ് കരോലിന്റെ പേര് നിര്‍ദേശിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :