WEBDUNIA|
Last Modified ശനി, 31 മെയ് 2008 (13:55 IST)
ചൈനയില്‍ ഭൂകമ്പത്തെ തുടര്‍ന്ന് മണ്ണിടിഞ്ഞ് നദികളുടെ പ്രവാഹം തടസപ്പെട്ട പ്രദേശത്ത് നിന്ന് 190000 പേരെ ഒഴിപ്പിച്ചു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം.
മിയാന്‍യാങ് നഗരത്തിന് സമീപം യൂസിയാനില് ജനങ്ങള്‍ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഉച്ചഭാഷിണിയിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. മേയ് 12ന് ഉണ്ടായ ഭൂകമ്പത്തില്‍ ഇവിടെ കനത്ത നാശം ഉണ്ടായിരുന്നു.
അധികൃതരുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞ് പോകുകയായിരുന്നു. കടകളും മറ്റും അടഞ്ഞ് കിടക്കുകയാണെന്ന് ആരെങ്കിലും പ്രദേശത്ത് അവശേഷിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് പോയ അധികൃതര്‍ വെളിപ്പെടുത്തി.
യൂസിയാനിലെ താമസക്കാരോട് ഉയര്‍ന്ന കുന്നിന് പ്രദേശങ്ങളിലേക്ക് മാറാനാണ് അധികൃതര്‍ ആവശ്യപ്പെട്ടത്. നദീ പ്രവാഹം തടസപ്പെട്ടത് മൂലം നദികളില്‍ ഉണ്ടാകുന്ന അമിത സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ചാലുകളും മറ്റും നിര്‍മ്മിച്ച് വരികയാണ് അധികൃതര്‍.
ഭൂകമ്പത്തില്‍ 68858 കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകളില്‍ കാണുന്നത്. കാണാതായവരുടെ എണ്ണം 18618 ആണ്.