ചൈനയില്‍ നിര്‍ബന്ധിച്ചുള്ള തൊഴിലെടുപ്പിക്കലും ലൈംഗിക ചൂഷണങ്ങളും വര്‍ദ്ധിച്ചു വരുന്നുവെന്ന് മുതിര്‍ന്ന പൊതു സുരക്ഷാ ഉദ്യോഗസ്ഥന്. ചൈനയില്‍ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങളാണിതെന്ന് പൊതു സുരക്ഷാ മന്ത്രാലയത്തിലെ യി ന് ജിയാന്സോണ്ഗ് ആണ് പറഞ്ഞത്.
നിയമ വ്യവസ്ഥയിലെയും തൊഴില്‍ നിയമത്തിലെയും പഴുതുകള്‍ മുതലെടുത്താണിതെന്ന് അദ്ദേഹം പറഞ്ഞു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട നിയമം സ്ത്രീകളെയും കുട്ടികളെയും മാത്രമേ സംരക്ഷിക്കുന്നുള്ളൂ. കൌമാരപ്രായക്കാരായ ആണ് കുട്ടികള്‍ക്ക് നിയമം സംരക്ഷണം നല്‍കുന്നില്ല. നിര്‍ബന്ധിച്ച് തൊഴിലെടുപ്പിക്കുന്നതും വ്യഭിചാരവും തടയുന്നതിന് നിയമത്തില്‍ വ്യവസ്ഥയില്ല.
മനുഷ്യക്കടത്ത് വ്യഭിചാരവൃത്തിക്കും കുട്ടികളെ വില്‍ക്കുന്നതിലും മാത്രമല്ല. നിര്‍ബന്ധിച്ചുള്ള തൊഴിലെടുപ്പിക്കലും ലൈംഗിക ചൂഷണങ്ങളും അതില്‍ പെടുന്നു.- അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ ഓഫീസര്‍ അല്ലന് ഡൌ പറഞ്ഞു.
ഓരോ വര്‍ഷവും ഇത്തരം 3000 കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സ്തീകളെയും കുട്ടികളെയും കടത്തുന്നത് കൂടുതലും ഗുവദോങ്, ഹെനന്‍ , സിചുവന്‍, അന്‍ഹുയി പ്രവിശ്യകളില്‍ നിന്നാണ്.