ജോലിക്ക് വേണ്ടിയുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനായി ചൈനയിലെ വിദ്യാര്‍ത്ഥിനികള്‍ വിര മുട്ട കഴിക്കുന്നു! അമിതഭാരം തൊഴില്‍ നേടുന്നതിന് തടസ്സമാവാതിരിക്കുന്നതിന് വേണ്ടിയാണിത്.
അമിത ഭാരമുള്ളവര്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാധ്യത കുറവായതു കാരണമാണ് ചൈനീസ് വിദ്യാര്‍ത്ഥിനികള്‍ വ്യായാമം ചെയ്യാതെയും പ്രത്യേക ഡയറ്റിംഗ് പിന്തുടരാതെയും ഭാരം കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുന്നത്. എന്നാല്‍, ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറ ഇല്ലെന്ന് ‘ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ കാരണമാണ് ഏതു വിധേനയും ഒരു തൊഴില്‍ സമ്പാദിക്കാന്‍ വിദ്യാര്‍ത്ഥിനികളെ പ്രേരിപ്പിക്കുന്നത്. മണിക്കൂറുകളോളം ചിത്രങ്ങളില്‍ തറച്ചു നോക്കി നിന്ന് വിശപ്പിനെ മറികടക്കാനും വിദ്യാര്‍ത്ഥിനികള്‍ ശ്രമിക്കാറുണ്ടത്രേ.
നേരത്തെ, പ്രത്യേക തരം സോപ്പ് തേച്ച് കുളിച്ചാല്‍ ഭാരം കുറയുമെന്ന വിശ്വാസവും ശക്തമായിരുന്നു. ദിവസം പത്ത് തവണ വരെ പ്രത്യേക തരം സോപ്പ് ഉപയോഗിച്ച് കുളിക്കുന്ന വിദ്യാര്‍ത്ഥികളുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പ്രത്യേക തരം ചായയും ഗുളികകളുമായിരുന്നു ഇത്തരത്തില്‍ ഭാരം കുറയ്ക്കാനുള്ള ഉപാധികളായി തൊണ്ണൂറുകളില്‍ പ്രചാരത്തിലിരുന്നത്. അക്യുപങ്ങ്ചറും ഭാരം കുറയ്ക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു.