ബെയ്ജിംഗ്|
WEBDUNIA|
Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (12:38 IST)
PRO
കൊടുങ്കാറ്റിലും പേമാരിയിലും ചൈനയില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അയല്‍രാജ്യമായ ഫിലിപ്പീന്‍സില്‍ 18 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
യുസാഗി എന്നു പേരുള്ള കൊടുങ്കാറ്റ് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ശക്‌തമായതായിരുന്നുവെന്ന് ചൈനീസ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹോങ്കോങ്ങിലെ വടക്കുകിഴക്കന്‍ പ്രവിശ്യയായ ഗുവാങ്ങ്ഡോങ്ങിലുണ്ടായ ശക്‌തമായ കാറ്റിലും മഴയിലും 25 പേരെങ്കിലും മരിച്ചതായാണ് വിവരം.
165 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റു വീശിയത്. പലയിടത്തും കാറുകള്‍ ഒഴുകിപ്പോയി. വൈദ്യുതി ലൈനുകള്‍ തകരാറിലായി. ഗതാഗതം തടസ്സപ്പെട്ടു. പ്രവിശ്യയിലെ 14 നഗരങ്ങളിലെ റോഡ്, റയില്‍, ജല ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴയും യുസാഗി കാറ്റും ഫിലിപ്പീന്‍സിലും കനത്ത നാശം വിതച്ചിട്ടുണ്ട്.