ചിലിയില്‍ ശക്തമായ ഭൂചലനം

സാന്റിയാഗോ| WEBDUNIA| Last Modified ചൊവ്വ, 24 ജനുവരി 2012 (11:33 IST)
തെക്കന്‍ ചിലിയുടെ തീരമേഖലയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനണ് അനുഭവപ്പെട്ടത്. ആളപായമോ നാശ നഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കണ്‍സെപ്ഷനില്‍ നിന്ന് വടക്കുപടിഞ്ഞാറ്‌ 50 കിലോമീറ്റര്‍ മാറി സമുദ്രാടിത്തട്ടാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടര്‍ന്ന് ചെറിയതോതില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും വിനാശകാരിയാകില്ലെന്ന്‌ ചിലി നാവികസേന അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :