ചിലിയില്‍ ജയിലില്‍ തീ പിടിത്തം: 10 മരണം

സാന്‍റിയാഗോ| WEBDUNIA|
ചിലിയിലെ കൊളീന ജയിലില്‍ ഉണ്ടായ തീ പിടിത്തത്തില്‍ 10 തടവുകാര്‍ മരിച്ചു. പാചക സ്റ്റൌവില്‍ നിന്ന് തീ പടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

തലസ്ഥാനമായ സാന്‍റിയാഗോയില്‍ നിന്ന്‌ 35 കിലോമീറ്റര്‍ അകലെയാണ്‌ ജയില്‍ സ്ഥിതി ചെയ്യുന്നത്. 3000ത്തോളം തടവുകാരാണ് ജയിലിലുള്ളത്.

സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ജയിലധികൃതര്‍ പറഞ്ഞു. തീ പിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് തടവുകാര്‍ മരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :