ചതുപ്പില്‍ പൂണ്ടയാളെ മൂന്ന് ദിവസം കഴിഞ്ഞ് രക്ഷിച്ചു

മെക്സികോ സിറ്റി| WEBDUNIA|
നദിക്ക് സമീപമുള്ള ചതുപ്പില്‍ പൂണ്ടുപോയ ആളെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം രക്ഷപ്പെടുത്തി. ക്ലെയ്ടണ്‍ സെന്‍ എന്നയാളാണ് ന്യൂ മെസ്കിക്കോയിലൂടെ ഒഴുകുന്ന റിയോ ഗ്രാന്‍ഡെ നദിക്ക് സമീപമുള്ള ചതുപ്പില്‍ അകപ്പെട്ടുപോയത്.

ഒന്നനങ്ങാന്‍ പോലും കഴിയാതെ, മൂന്ന് ദിവസമാണ് ഇയാള്‍ ചതുപ്പില്‍ കഴിഞ്ഞത്. പഠനയാത്രയ്ക്കെത്തിയ സ്കൂള്‍ വിദ്യാര്‍ഥികളുടെ സംഘമാണ് ചതുപ്പില്‍ അകപ്പെട്ട സെന്നിന്റെ നിലവിളി കേട്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് കഠിനപ്രയത്നത്തിലൂടെ ഇയാളെ രക്ഷിക്കുകയായിരുന്നു. ഇയാളെ തൊട്ടടുടുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ സെന്നിന് ഒരു കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :