ഗിലാനി കുറ്റക്കാരന്‍: പാക് സുപ്രീംകോടതി

WEBDUNIA|
PRO
PRO
കോടതിയല‌ക്‍ഷ്യക്കേസില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ് ഗിലാനി കുറ്റക്കാരനാണെന്ന് പാക് സുപ്രീംകോടതി. പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കാത്തതാണ് ഗിലാനിക്കെതിരായ കുറ്റം. രണ്ട് വര്‍ഷം നല്‍കിയിട്ടുണ്ട് ഗിലാനി കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം ഗിലാനി കുറ്റങ്ങള്‍ നിഷേധിച്ചു. പാക് പ്രസിഡന്റിന് ഭരണഘടനാപരമായ പരിരക്ഷയുണ്ടെന്ന് ഗിലാനി വാദിച്ചു. ഗിലാനിക്കെതിരെ കുറ്റം ചുമത്തിയ ഉത്തരവില്‍ ഏഴ് ജഡ്ജിമാരും ഒപ്പിട്ടു.

ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഗിലാനിയുടേത്. പദവികള്‍ വഹിക്കുന്നതില്‍ നിന്ന് അഞ്ച് വര്‍ഷം വരെ വിലക്കും ലഭിച്ചേക്കാം.

ഗിലാനിയും സര്‍ദാരിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് കോടതി ഉത്തരവ് നടപ്പാക്കാത്തത് എന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :