ഗാസയില്‍ ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു

ഗാസ| WEBDUNIA|
ഗാസയിലെ അതിര്‍ത്തി പ്രദേശത്തിനടുത്ത് ഇന്നുണ്ടായ ഒരു അക്രമ സംഭവത്തില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടു. ഇതോടെ ഒരാഴ്ച മുമ്പ് പ്രഖ്യപിച്ച വെടി നിര്‍ത്തല്‍ ഫലത്തില്‍ ഇല്ലാതായി.

തങ്ങള്‍ക്ക് നേരെ ബോംബാക്രമണമുണ്ടായതായി ഇസ്രയേലി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ആരെങ്കിലും കൊല്ലപ്പെട്ടോ എന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ സൈന്യം തയ്യാറായില്ല. അതേസമയം ഒരു സൈനികന്‍ മരിച്ചതായും മറ്റ് മൂന്ന് പേര്‍ക്ക് പരുക്കേറ്റതായും അല്‍-അറേബ്യ ടെലിവിഷനാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഗാസയില്‍ മൂന്നാഴ്ച നീണ്ട പോരാട്ടം ജനുവരി 18ന് അവസാനിച്ച ശേഷം ഇതാദ്യമായാണ് പ്രദേശത്ത് ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെടുന്നത്. പുതിയ അമേരിക്കന്‍ പ്രസിഡന്‍റ് ബരക്ക് ഒബാമയുടെ പ്രത്യേക പ്രതിനിധി പ്രദേശം സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ അക്രമ സംഭവം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ ഹമസോ പോഷക സംഘടനകളോ ആക്രമണത്തിന്‍റെ ഉത്തരവദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവം നടന്ന പ്രദേശത്ത് നേരത്തെ ഒരു പലസ്തീനിയന്‍ പൌരന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു കര്‍ഷകനാണ് കൊല്ലപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :