ഗദ്ദാഫിയുടെ മകന് മുന്നിലാടിയ മരിയാകാരി!

ട്രിപ്പോളി| WEBDUNIA|
PRO
PRO
ജനാധിപത്യ പ്രക്ഷോഭം കത്തിനില്‍ക്കുന്ന ഉത്തരാഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ ഏകാധിപതി മുഅമര്‍ ഗദ്ദാഫിയുടെ മക്കളുടെ അഴിഞ്ഞാട്ടം വിക്കീലീക്ക്‌സ് പുറത്തുകൊണ്ടുവന്നു. പ്രശസ്ത പോപ്പ് താരങ്ങളായ മരിയാകാരിയും ബിയോണ്‍സിയും അഷറും ഗദ്ദാഫിയുടെ മക്കള്‍ക്ക് മുന്നില്‍ ആടിപ്പാടി എന്നാണ് വിക്കിലീക്ക്‌സ് വെളിപ്പെടുത്തല്‍. ഇപ്പോള്‍ തന്നെ കത്തിനില്‍ക്കുന്ന പ്രക്ഷോഭത്തില്‍ എണ്ണയൊഴിക്കുന്ന പോലെയാണ് ഈ വെളിപ്പെടുത്തലെന്ന് രാഷ്‌ട്രീയനിരീക്ഷകര്‍ പറയുന്നു.

ഗദ്ദാഫിയുടെ മൂത്ത മകനായ സെയിഫ്‌ എല്‍ ഇസ്‌ലാമിന് മുന്നിലാണ് മരിയകാരി പാടിയാടിയത്. കരീബിയന്‍ ദ്വീപായ സെന്റ്‌ ബാര്‍ട്‌സില്‍ വച്ചാണ് ഇത് അരങ്ങേറിയത്. ‘പയ്യന്‍’ കാശുള്ള വീട്ടിലെയാണെന്നറിഞ്ഞ കരിയ വേണ്ടവിധം സഹകരിച്ചതോടെ പോക്കറ്റിലാക്കിയത് പത്തുലക്ഷം അമേരിക്കന്‍ ഡോളര്‍. നാല് പാട്ടുകള്‍ പാടിയതിനാണ് ഇത്രയും തുക സെയിഫ്‌ നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ആഘോഷത്തിലാണ് ഇത് നടന്നത്.

ചേട്ടന്‍ മരിയാകാരിയെ ആടിച്ചതറിഞ്ഞ അനുജന്‍ മുത്താസി ഇത്തവണത്ത പുതുവത്സരം പൊടിക്കാന്‍ ക്ഷണിച്ചത് ബിയോണ്‍സിയെയും അഷറിനെയുമാണ്. ഇരുവരും എത്ര പൈസ ‘അനുജന്‍ പയ്യ’ന്റെ കയ്യില്‍ നിന്ന് അടിച്ചുമാറ്റിയെന്ന് വിക്കിലീക്ക്‌സിന് അറിയില്ല. ചേട്ടന്റെയല്ലേ അനിയന്‍, മോശമാകാന്‍ വഴിയില്ല. വിക്കീലീക്‌സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്രരേഖകളിലാണ്‌ ഇക്കാര്യങ്ങളുള്ളത്‌.

ഏകാധിപതിയായ ഗദ്ദാഫിയുടെ മക്കള്‍ക്ക് മുന്നില്‍ നാണം‌കെട്ട് പാടിയാടി സമ്പാദിച്ച പൈസ ‘ബ്ലഡി മണി’ ആണെന്നും ഇത്രയും അധപതിച്ച പോപ്പ് താരങ്ങള്‍ക്ക് മേല്‍ കരി ഓയില്‍ ഒഴിക്കണമെന്നും പ്രകോപിതരായ ആരാധകര്‍ വിവിധ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ ആഹ്വാസം ചെയ്തിട്ടുണ്ട്.

എണ്ണ സമ്പന്നമായ ലിബിയയിലെ ദേശീയ ഓയില്‍ കോര്‍പറേഷനാണ്‌ ഗദ്ദാഫിയുടെ മക്കളുടെ വരുമാനത്തിന്റെ മുഖ്യ സ്രോതസെന്നും മുത്താസി ദേശീയ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാനോട്‌ 5000 കോടി രൂപ ചോദിച്ചതായും വിക്കീലീക്‌സ് പുറത്തുവിട്ട രേഖകളിലുണ്ട്‌.

ഇതിനിടെ, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ബെന്‍ഗാസി ഉള്‍പ്പെട്ട കൈറിനൈകി പ്രവിശ്യയുടെ നിയന്ത്രണം ഗദ്ദാഫിയുടെ ഭരണകൂടത്തിനു നഷ്ടമായിരിക്കുകയാണ്. രാജ്യത്ത് പ്രക്ഷോഭത്തില്‍ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞുകാണുമെന്നാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍. ‘നഗരം കത്തുമ്പോള്‍ വീണ വായിച്ച’ അരുമസന്താനങ്ങളെ കയ്യില്‍ കിട്ടിയാല്‍ പ്രക്ഷോഭകാരികള്‍ എങ്ങിനെ കൈകാര്യം ചെയ്യുമെന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :