വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ചൊവ്വ, 19 ജനുവരി 2010 (15:50 IST)
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ വിളമ്പുകാരനായി. ഏതെങ്കിലും ഹോട്ടലില്‍ അല്ല, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്‍റെ സ്മരണാദിനത്തിലാണ് ഒബാമ ഒട്ടേറെ പേര്‍ക്ക് ഭക്ഷണം വിളമ്പിയത്. ആവി പറക്കുന്ന ആഹാരങ്ങള്‍ നിറച്ച പ്ലേറ്റുമായി ഒബാമ വന്നപ്പോള്‍ കണ്ടു നിന്നവര്‍ക്ക് അതൊരു പുതിയ അനുഭവം. ഒബാമയുടെ മറ്റൊരു മുഖം.
വാഷിംഗ്‌ടണിലെ സോ അതേര്‍സ് മൈറ്റ് ഈറ്റില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്‍റെ പിന്‍ഗാമികളോടൊപ്പമാണ് ബരാക് ഒബാമയും കുടുംബവും സ്മരണാദിനം ആചരിച്ചത്. ഇവിടത്തെ കെന്നഡി സെന്‍ററില്‍ സംഗീതപരിപാടിയും ആഘോഷവും ഉണ്ടായിരുന്നു. 1968ല്‍ കൊല്ലപ്പെട്ട മാര്‍ട്ടില്‍ ലൂഥര്‍ കിംഗ് ജൂനിയറിന്‍റെ സ്വപ്നം സാക്ഷാത്കരിക്കേണ്ട കടമ എല്ലാവരും സ്വയം ഏറ്റെടുക്കണമെന്ന് ഒബാമ അഭ്യര്‍ത്ഥിച്ചു.
“വര്‍ണ്ണവിവേചനങ്ങള്‍ക്കെതിരായ സ്വപ്നവുമായി ജീവിച്ച ഒരു വലിയ മനുഷ്യന്‍റെ ഓര്‍മ്മദിനമാണിത്. അദ്ദേഹത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ഈ നൂറ്റാണ്ടില്‍ ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള കടമ നാം സ്വയം ഏറ്റെടുക്കണം” - എന്ന് ഓര്‍മ്മദിനത്തില്‍ എല്ലാവരും പ്രതിജ്ഞയെടുത്തു.
പാവപ്പെട്ടവര്‍ക്കും ഭവനരഹിതര്‍ക്കും ഭക്ഷണം വിളമ്പി കിംഗ് ദിനത്തില്‍ ഒബാമ മാതൃകയാവുകയായിരുന്നു. ചിക്കന്‍, തക്കാളി സാലഡ്, മിക്സഡ് വെജിറ്റബിള്‍സ് എന്നിവയടങ്ങിയ പ്ലേറ്റുകള്‍ വിതരണം ചെയ്ത് ഒബാമ ഒരു മികച്ച ആതിഥേയനെപ്പോലെ പെരുമാറി.