കാ​ബൂ​ളി​ലെ ശി​യ പ​ള്ളി​യി​ൽ ചാ​വേ​ർ ആ​ക്ര​മ​ണം; ആ​റു മരണം, നിരവധി പേര്‍ക്ക് പരുക്ക്

കാബൂളിലെ ശിയ പള്ളിയിൽ ചാവേറാക്രമണം

KABUL, KABUL ATTACK, കാബൂള്‍, ചാവേറാക്രമണം, മരണം
കാബൂള്‍| സജിത്ത്| Last Modified വെള്ളി, 16 ജൂണ്‍ 2017 (08:04 IST)
അ​ഫ്ഗാ​നി​സ്ഥാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ഷി​യ പ​ള്ളി​യി​ലു​ണ്ടാ​യ ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ ആ​റു മരണം. നിരവധി പേർക്ക് ഗുരുതരപരിക്കേറ്റു. ശിയ പള്ളിയായ അൽ സഹ്റയില്‍ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​ത്രി ഒ​മ്പ​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

പള്ളിയിലേക്ക്​ കടക്കാൻ ശ്രമിച്ച ചാവേറിനെ പൊലീസ്​ തടഞ്ഞപ്പോൾ വെടിയുതിർത്ത അക്രമി ഉടൻ പള്ളിയോട് ചേർന്ന പാചകമുറിയിൽ
വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. അക്രമണത്തിന്റെ ഉത്തരവാദിത്വം ​ഐ.എസ്​ ഏറ്റെടുത്തു. ശിയാ പള്ളിയായ അൽ സഹ്റയെ ലക്ഷ്യം വെച്ച് മുമ്പും ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :