'കാശ്മിര്‍ പാകിസ്ഥാന്റെ രക്തധമനി'

ഇസ്ലാമാബാദ്: | WEBDUNIA|
PRO
PTI
കാശ്മിര്‍ പാകിസ്ഥാന്റെ രക്തധമനിയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. യുദ്ധത്തിന് വേണ്ടി കൂടുതല്‍ പണം ചെലവാക്കില്ല. മറിച്ച് പട്ടിണി തുടച്ചുമാറ്റാനും രോഗങ്ങളെ പ്രതിരോധിക്കാനും പാകിസ്ഥാന്‍ ഒത്തൊരുമിച്ച് കൈകോര്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

രാജ്യത്തിന്റെ സമ്പത്ത്‌വ്യവസ്ഥ ശക്തിപ്പെടുത്താതെ പാകിസ്താണ് ഒരു ലക്ഷ്യവും നേടാന്‍ കഴിയില്ല. കാശ്മീര്‍ വിഷയം പോലെതന്നെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും ആഭ്യന്തരവും വൈദേശികവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഊര്‍ജ പ്രതിസന്ധിയും ഭീകരതയും നേരിടാന്‍ കഴിയണമെന്നും ഷെരീഫ് ആഹ്വാനം ചെയ്തു.

യുദ്ധം നടത്തി വിഭവങ്ങള്‍ നശിപ്പിക്കുന്നതിനു പകരം രോഗത്തിനും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടത്തിന് ഇന്ത്യയുമായി കൈകോര്‍ക്കും. കാശ്മീര്‍ ഒരു ദേശീയ വിഷയമാണ്. അത് പാകിസ്ഥാന്റെ ജീവനാഡിയാണെന്നും ഷെരീഫ് രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :