ആഫ്രിക്കന്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്സെനെഗറിനെ ആന ഓടിച്ചു
കേപ്ടൗണ്‍|
സജിത്ത്|
Last Modified ബുധന്‍, 1 ജൂണ്‍ 2016 (10:35 IST)
ആഫ്രിക്കന്‍ കാട്ടിലൂടെ സവാരി നടത്തുന്നതിനിടെ ഹോളിവുഡ് സൂപ്പര്‍ താരം അര്‍ണോള്‍ഡ് സ്വാറ്റ്സെനെഗറിനെ ആന ഓടിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
അര്‍ണോള്‍ഡ് സ്പോര്‍ട്സ് ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കുന്നതിനായി ജൊഹാനെസ്ബര്ഗിലെത്തിയതായിരുന്നു അദ്ദേഹം. ഇതിനിടെയാണ് ബന്ധുക്കള്‍ക്കും മറ്റുമൊപ്പം അദ്ദേഹം കാട്ടില്‍ സവാരിക്കെത്തിയത്. തുറന്ന ജീപ്പില്‍ പിന് സീറ്റിലായാണ് അര്‍ണോള്‍ഡ് ഇരുന്നിരുന്നത്.
ഈ സമയത്താണ് ഒരു കൊമ്പനാന ജീപ്പിന്റെ മുന്‍വശത്ത് നിലയുറപ്പിച്ചത്. കുറച്ചു നേരം അത് അവിടെത്തന്നെ നിന്നു. കുറച്ചു സമയങ്ങള്‍ക്കു ശേഷം ജീപ്പിന്റെ ഇടതു വശം ചേര്‍ന്ന് കൊമ്പന് കാട്ടിലേക്ക് നടന്നു നീങ്ങി. എന്നാല്‍ ആന നേരെ തിരിഞ്ഞ് ജീപ്പിന്റെ പിന്‍വശത്തേക്ക് വരുകയും ജീപ്പിന് പിറകെ ഓടിയെത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഗൈഡ് വേഗത്തില്‍ വാഹനം ഓടിച്ചു പോകുകയാണ് ചെയ്തത്.
കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ മൂന്നു ലക്ഷത്തോളം പേരാണ് നിമിഷ നേരം കൊണ്ട് വീഡിയോ കണ്ടത്.