കരച്ചില്‍ നിര്‍ത്തുന്നില്ല; നവജാതശിശുവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

നവജാതശിശുവിനെ കൊലപ്പെടുത്തിയ മാതാവിനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കരോലിന, കൊലപാതകം, പൊലീസ്, അറസ്റ്റ് karolina, murder, police, arrest
കരോലിന| സജിത്ത്| Last Modified ഞായര്‍, 29 മെയ് 2016 (12:17 IST)
നവജാതശിശുവിനെ കൊലപ്പെടുത്തിയ മാതാവിനെ പൊലീസ്‌ അറസ്‌റ്റ് ചെയ്‌തു. നോര്‍ത്ത്‌ കരോലിനയിലാണ് മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അയിഷിയാ മേരി പച്ചേക്കോ എന്ന 22 കാരിയാണ്‌ കരച്ചില്‍ നിര്‍ത്തുന്നില്ല എന്ന കാരണത്താല്‍ പിറന്ന്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊന്നുകളഞ്ഞത്‌. കുഞ്ഞിനെ നെഞ്ചിനോട്‌ ചേര്‍ത്ത്‌വെച്ച്‌ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

മെയ്‌ 20 നായിരുന്നു പച്ചേക്കോയ്‌ക്ക് ആണ്‍കുഞ്ഞ്‌ ടെയ്‌ലര്‍ പിറന്നത്‌. അവന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നു. ഞാന്‍ അവനെ ഒരുപാടു സ്‌നേഹിക്കുന്നു. അമ്മയായതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും പച്ചേക്കോ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു‌.

കരഞ്ഞതിനെ തുടര്‍ന്ന്‌ കുഞ്ഞിനെ മാറോട് ചേര്‍ത്തുവെച്ചെന്ന്‌ മാത്രമാണ്‌ മാതാവ്‌ നല്‍കിയിട്ടുള്ള മൊഴി. ആകസ്‌മികമായി സംഭവിച്ചതാണെന്നും ഇങ്ങനെ സംഭവിക്കുമെന്ന് കരുതിയില്ലയെന്നും ഇവര്‍ അലക്‌സാണ്ടര്‍ കൗണ്ടിയിലെ കോടതിയിലും വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :