റോം|
WEBDUNIA|
Last Modified ശനി, 14 ജനുവരി 2012 (10:47 IST)
ഇറ്റലിയില്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് മുങ്ങിയ കപ്പലില്‍ നിന്ന് നാലായിരത്തിലധികം പേരെ രക്ഷപെടുത്തി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യന്‍ വംശജന് കപ്പലില്‍ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. എല്ലാവരേയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പുറപ്പെട്ട കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന യാത്രാക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ കപ്പലിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. തുടര്‍ന്ന് തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അഞ്ചു കപ്പലുകളും ലൈഫ് ബോട്ടുകള്‍ക്കു രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
3200 യാത്രക്കാരും 1,000 ജീവനക്കാരും ആണു കപ്പലില്‍ ഉണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.