കപ്പല്‍ പിടിച്ചിട്ടതില്‍ പാക് പ്രതിഷേധം

ഇസ്ലാമബാദ്| WEBDUNIA| Last Modified തിങ്കള്‍, 28 ജൂണ്‍ 2010 (20:12 IST)
മതിയായ രേഖകളില്ലാതെ ആയുധങ്ങളും സ്ഫോടക വസ്തുക്കളുമായി കറാച്ചിയിലേക്ക് പോവുകയായിരുന്ന കപ്പല്‍ ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞിട്ടതില്‍ പാകിസ്ഥാന്‍ പ്രതിഷേധമറിയിച്ചു.

കൊല്‍ക്കത്തയ്ക്ക് അടുത്ത് കപ്പല്‍ തടഞ്ഞിട്ട വിവരം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് അബ്ദുള്‍ ബാസിത് ആരോപിച്ചു. യുഎന്‍ ദൌത്യ സംഘം ഉപയോഗിച്ച ആയുധങ്ങളാണ് ലൈബീരിയയില്‍ നിന്ന് വന്ന കപ്പലില്‍ ഉള്ളത് എന്നും പാകിസ്ഥാന്‍ വക്താവ് പറഞ്ഞു.

ഇന്ത്യന്‍ അധികൃതര്‍ ഹൂബ്ലിയില്‍ വച്ച് തടഞ്ഞിട്ട കപ്പലില്‍ ലൈബീരിയന്‍ ദൌത്യത്തിന് ഉപയോഗിച്ച ആയുധങ്ങളാണ് ഉള്ളതെന്നും അവ വിവിധ രാജ്യങ്ങള്‍ക്ക് തിരികെ നല്‍കാനുള്ളതാണെന്നും കപ്പലിന്റെ ക്യാപ്റ്റന്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. എന്നാല്‍, കപ്പലില്‍ ആയുധങ്ങള്‍ ഉണ്ടെന്ന് ഇന്ത്യന്‍ അധികൃതരെ അറിയിക്കാതിരുന്നതാണ് സംശയത്തിനു കാരണമായത്.

ലൈബീരിയയിലെ സെന്റ് വിന്‍സെന്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ‘ഏജിയന്‍ ഗ്ലോറി’ എന്ന കപ്പലാണ് ഇന്ത്യന്‍ അധികൃതര്‍ തടഞ്ഞിട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :