ജപ്പാനില്‍ ഒരു ഭീമന്‍ ബ്ലൂഫിന്‍ ട്യൂണ മത്സ്യം ലേലം ചെയ്തത് 32.49 ദശലക്ഷം യെന്നിന് (ഏകദേശം 396,000 യുഎസ് ഡോളര്‍). ലോകത്തിലെ ഏറ്റവും വലിയ മത്സ്യ മാര്‍ക്കറ്റായ സുക്കിജിയില്‍ പുതുവര്‍ഷത്തില്‍ നടന്ന ആദ്യ ലേലത്തിലാണ് ഭീമന്‍ മത്സ്യത്തെ ഭീമന്‍ തുകയ്ക്ക് വിറ്റത്.
മത്സ്യത്തിന് വില ഇത്രയുമാണെങ്കിലും ആനുപാതികമായി ഭാരവുമുണ്ട്. 752 പൌണ്ട് അഥവാ 342 കിലോഗ്രാമാണ് ഈ ഭീമന്‍ ട്യൂണയുടെ ഭാരം!
ടോക്കിയോയിലെ ഗിസ്നയില്‍ പ്രവര്‍ത്തിക്കുന്ന ക്യുബെ എന്ന മുന്തിയ ഹോട്ടലിന്റെയും ഹോങ്കോംഗ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇറ്റാമെ സുഷി എന്ന ഹോട്ടല്‍ ശൃംഖലയുടെയും ഉടമകള്‍ ചേര്‍ന്നാണ് ഭീമന്‍ ട്യൂണയെ വാങ്ങിയത്.
2001-ല്‍ ലേലം ചെയ്ത 445 പൌണ്ട് (202 കി ഗ്രാം) ഭാരമുള്ള ട്യൂണയായിരുന്നു മുമ്പ് ഇവിടെ നിന്ന് വിറ്റ ഏറ്റവും ഭാരമുള്ള മത്സ്യം. ഇപ്പോഴത്തെ ട്യൂണ ഭീമനെ സ്വന്തമാക്കിയവര്‍ തന്നെയാണ് അതിനെയും വാങ്ങിയത് - 20.2 ദശലക്ഷം യെന്നിന്.
ലോകത്ത് ഏറ്റവും കൂടുതല്‍ സമുദ്രജന്യ ഭക്ഷണം അകത്താക്കുന്നത്. അറ്റ്ലാന്റിക്കില്‍ നിന്നും പസഫിക്കില്‍ നിന്നും പിടികൂടുന്ന ബ്ലൂഫിന്നുകളില്‍ 80 ശതമാനവും ജപ്പാന്‍കാരുടെ ഭക്ഷണമാവുകയാണ് പതിവ്.