AISWARYA|
Last Updated:
വ്യാഴം, 4 മെയ് 2017 (11:44 IST)
മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയേയും മിഷേല്‍ ഒബാമയേയും വിശേഷിപ്പിക്കുന്നത് മാതൃകാ ദമ്പതികള്‍ എന്നാണ്. അത്രയും സ്നേഹപരമായാണ് അവര്‍ കുടുംബ ജീവിതം കൊണ്ട് പോകുന്നത്. എന്നാല്‍ മിഷേല്‍
ഒബാമയ്ക്കു മുന്‍പ് ഒരു നഷ്ട പ്രണയത്തിന്റെ കഥ ഒബാമയ്ക്കുമുണ്ട്.
തന്റെ നഷ്ട പ്രണയത്തെ പറ്റി പുലിറ്റ്സര്‍ പുരസ്കാര ജേതാവ് ഡേവിഡ് ജെ ഗാരോ എഴുതിയ
റൈസിങ് സ്റ്റാര്‍ എന്ന പുസ്തകത്തിലാണ് ഒബാമയുടെ നഷ്ട പ്രണയത്തെ കുറിച്ച് പറയുന്നത്. ഒരു വണ്‍വേ ലവിന്റെ അസ്ഥിക്ക് പിടിച്ച പ്രണയകഥയായിരുന്നു അത്. ഷെയ്ല മിയോഷി ജാഗര്‍ എന്നായിരുന്ന് അവരുടെ പേര്.
എണ്‍പതുകളില്‍ കമ്മ്യൂണിറ്റി ഓര്‍ഗനൈസറായി ജോലി ചെയ്തപ്പോഴാണ് ഇവര്‍ പരിചയപ്പെടുന്നത്. പിന്നീട് ആ പ്രണയം സ്നേഹത്തില്‍ കൊണ്ട് എത്തിച്ചു. തനിക്ക് ഷെയ്ലയെ ഇഷ്ടമാണെന്നും വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നും
ഒബാമ ഷെയ്ലയുടെ മാതാപിതാക്കളോട് പറഞ്ഞു. പക്ഷേ അന്ന് വിവാഹം കഴിക്കാനുള്ള പ്രായം ആയില്ല എന്ന് ചൂണ്ടിക്കാണിച്ച് ഇതില്‍ നിന്ന് അവര്‍ പിന്മാറി.
ഈ നഷ്ട പ്രണയത്തിന് ശേഷമാണ് മേയര്‍ സ്ഥാനമോ ഗവര്‍ണറോ ആവണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്ന് പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ഒബാമ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ആയതും ഷെയ്ല ഡച്ച് ജാപ്പനീസ് ആയതും ആ ബന്ധത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കാരണമായി.