ഒബാമയെ പതിനാറുകാരന്‍ തോല്പിച്ചു

ന്യൂയോര്‍ക്ക്| WEBDUNIA|
അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയെ പത്തൊന്‍പതുകാരന്‍ തോല്പിച്ചു. ഇന്‍റര്‍നെറ്റ് ലോകത്താണ് ജസ്റ്റിന്‍ ബെയ്‌ബര്‍ എന്ന പയ്യന്‍റെ മുമ്പില്‍ അടിയറവ് പറഞ്ഞത്. നെറ്റ് ലോകത്ത് ഏറ്റവും അധികം സ്വാധീനം ചെലുത്തിയ വ്യക്തികളിലാണ് ബെയ്‌ബര്‍ ഒന്നാമതെത്തിയത്.

ഇന്‍റര്‍നെറ്റ് സൗഹൃദ സദസ്സുകള്‍ വിശകലനം ചെയ്യുന്ന ക്ലൗട്ട് എന്ന കമ്പനിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വ്യക്തിയായി 16-കാരനായ ജസ്റ്റിനെ തിരഞ്ഞെടുത്തത്.

കനേഡിയന്‍ പോപ് ഗായകനാണ് ഈ പതിനാറുകാരന്‍. ബരാക് ഒബാമയെ കൂടാതെ ടിബറ്റിന്‍റെ ആത്മീയ നേതാവ് ദലൈലാമയെയും പോപ്പ് ഗായികയായ ലേഡി ഗാഗയെയും പിന്തള്ളിയാണ് ബെയ്ബര്‍ ഒന്നാമതെത്തിയത്.

ജസ്റ്റിന്‍ ബെയ്ബര്‍ 100 പോയിന്‍റ് നേടിയപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ് നേടിയത് 88 പോയിന്‍റ് ആണ്. ദലൈലാമയ്ക്ക് 90 പോയിന്‍റും ലേഡി ഗാഗയ്ക്ക് 89 പോയിന്‍റുമാണ് ലഭിച്ചത്.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെയും മൈക്രോബ്ലോഗിംഗ് സൈറ്റുകളിലൂടെയും ലഭിക്കുന്ന പ്രചാരവും ഗൂഗിളിലെ പരാമര്‍ശങ്ങളും മറ്റും അടിസ്ഥാനമാക്കിയാണ് ക്ലൗട്ട് ഈ വിലയിരുത്തല്‍ നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :