AISWARYA|
Last Modified ചൊവ്വ, 23 മെയ് 2017 (10:57 IST)
നവമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ് യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഇസ്രയേല്‍ പര്യടനം. ബെന്‍ ഗുറിയോന്‍ വിമാനത്താവളത്തില്‍ എത്തിയ ട്രംപിനെയും ഭാര്യയേയും സ്വീകരിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവും ഭാര്യ സാറയുമാണ് എത്തിയത്.
തന്റെ അടുക്കല്‍ നിന്ന് മാറി നടന്ന മെലാനിയയെ ഒപ്പം ചേര്‍ക്കാനായിരുന്നു ട്രംപിന്റെ നീക്കം. അതിനായി
ഇരു നേതാക്കളും ഭാര്യമാര്‍ക്കൊപ്പം നടക്കുന്നതിനിടെ ട്രംപ് ഭാര്യ മെലാനിയുടെ കൈപിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൈ തട്ടിമാറ്റി
മെലാനിയ മാറി നടക്കുകയാണ് ചെയ്തത്. പ്രസിഡന്റായ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന വിദേശ പര്യടനമാണിത്.
സംഭവത്തിന്റെ ചിത്രങ്ങളും വീഡിയേയും പുറത്തുവന്നതോടെ പ്രതികരണമായി ട്വിറ്റര്‍ യൂസര്‍ രംഗത്ത് വന്നിരുന്നു. മുന്‍ പ്രസിഡന്റ് ബഒരാക് ഒബാമയും ഭാര്യയും തമ്മിലുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ട്വിറ്റര്‍ യൂസര്‍മാര്‍ പ്രതികരിച്ചത്. ട്രംപ് ഭാര്യയെ മറന്നായിരുന്നു പെരുമാറ്റം, കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പോലും അവരെ പരിഗണിച്ചില്ല, പിന്നെ എന്തിനാണ് കൈപിടിക്കാന്‍ ചെന്നതെന്നായിരുന്നു ട്വിറ്റര്‍ യൂസര്‍ ചോദിച്ചത്.