എബോള രോഗം: ഉഗാണ്ടയില്‍ 14 മരണം

കംപാല| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ഉഗാണ്ടയില്‍ രോഗം പടരുന്നതായി റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ഉഗാണ്ടയില്‍ മൂന്നാഴ്ചയ്ക്കിടെ 14 പേര്‍ മരിച്ചതായി പ്രസിഡന്റ്‌ യോവെറി മുസെവെനി അറിയിച്ചു. സ്പര്‍ശനത്തിലൂടെയാണ് എബോള രോഗം പടരുന്നത്. ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയാത്ത ഈ രോഗം ബാധിച്ചവര്‍ വൈകാതെ മരിക്കുകയാണ് പതിവ്.

രോഗം പടരാതിരിക്കാന്‍ ജനങ്ങള്‍ ഹസ്തദാനം ഉള്‍പ്പെടെ എല്ലാവിധ ശാരീരിക സമ്പര്‍ക്കവും ഒഴിവാക്കണമെന്നു രാജ്യവ്യാപകമായി സംപ്രേഷണം ചെയ്ത ടിവി പ്രസംഗത്തില്‍ മുസെവെനി നിര്‍ദേശിച്ചു. രോഗം ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ തയാറാവരുതെന്നും ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചാല്‍ വേണ്ട സുരക്ഷാ മുന്‍കരുതലെടുത്ത്‌ അവര്‍ സംസ്കാരം നടത്തുമെന്നും പ്രസിഡന്റ്‌ അറിയിച്ചിട്ടുണ്ട്.

മുല്‍ഗാവോ ആശുപത്രിയില്‍ രോഗബാധിതരെന്നു സംശയിച്ച്‌ ഏഴ്‌ ഡോക്ടര്‍മാരെയും 13 ആരോഗ്യ പ്രവര്‍ത്തകരെയും മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :