പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ കൊലപ്പെടുത്തിയത് അന്നത്തെ പ്രസിഡന്റ് പര്‍വേഷ് മുഷറഫാണെന്ന് ബേനസീറിന്റെ മകന്‍ ബിലാവല്‍ ഭൂട്ടോ. പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനായ ബിലാവല്‍ സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.
“അദ്ദേഹം(പര്‍വേഷ് മുഷറഫ്) എന്റെ അമ്മയെ(ബേനസീര്‍ ഭൂട്ടോ) കൊന്നു. അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം താന്‍ അദ്ദേഹത്തില്‍ ചുമത്തുകയാണ്”- ബിലാവല്‍ പറഞ്ഞു. ബേനസീറിന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുഷറഫിന് അറിയാമായിരുന്നു. മുഷറഫ് തന്നെ മുമ്പ് അവരെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും ബിലാവല്‍ വിശദീകരിച്ചു.
തെരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ തന്നെ സുരക്ഷ ദുര്‍ബലമാക്കുകയായിരുന്നു. നിരവധി തവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും ബിലാവല്‍ കുറ്റപ്പെടുത്തി. തനിക്കെതിരെ ശക്‌തമായ ആരോപണങ്ങള്‍ അഴിച്ചുവിട്ട ബേനസീറിനെ ഇല്ലാത്താക്കാന്‍ മുഷറഫ് ആഗ്രഹിച്ചിരുന്നു
അടുത്ത തെരഞ്ഞെടുപ്പില്‍ താന്‍ പങ്കെടുക്കുമെന്നും സജീവരാഷ്‌ട്രീയത്തില്‍ ഇറങ്ങുമെന്നും പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മകനായ ബിലാവല്‍ വ്യക്തമാക്കി.