ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന ആവശ്യവുമായി ട്രംപ്

ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന് ചൈനയോട് ട്രംപ്

വാഷിങ്ടന്‍| AISWARYA| Last Modified ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (13:39 IST)
ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂര്‍ണമായും നടപ്പാക്കണമെന്ന് ചൈനയോട് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈക്കാര്യം ചൈന പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെ അറിയിക്കുമെന്നു വൈറ്റ് ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം നവംബര്‍ മൂന്നു മുതല്‍ 14 വരെ ജപ്പാന്‍, ദക്ഷിണ കൊറിയ, ചൈന, വിയറ്റ്നാം, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് ട്രംപ്.

ഉത്തര കൊറിയയെയും ഏകാധിപതി കിം ജോങ് ഉന്നിനെയും ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി കൊറിയയുടെ
ഏറ്റവും അടുത്ത സഹായിയായ ചൈനയുടെ സഹായം തേടിയിരിക്കുകയാണ് ട്രംപ്.
മിസൈല്‍, ആണവ പരീക്ഷണങ്ങള്‍ തുടരുന്നതിനാന്‍ ഉത്തര കൊറിയയും യുഎസും തമ്മില്‍ സംഘർഷം നിലനിൽക്കുകയാണ്.

പരീക്ഷണങ്ങള്‍ നിർത്തിയില്ലെങ്കില്‍ ഉത്തര കൊറിയയെ പൂർണമായും തകർക്കുമെന്നു ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന് പിന്നാലെയാണ്
ഉത്തര കൊറിയയ്ക്കുമേലുള്ള ഉപരോധനം പൂർണമായും നടപ്പാക്കണമെന്ന ആവശ്യം ട്രം‌പ് ഉന്നയിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :