പാരിസ്|
BIJU|
Last Modified ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (21:46 IST)
അല്‍ക്വയ്ദയ്ക്ക് പുതിയ നേതൃത്വം വരുന്നു. ഒസാമ ബിന്‍ ലാദന്‍റെ മകന്‍
ഹംസ ബിന്‍ ലാദനാണ് അല്‍ക്വയ്ദയുടെ നേതൃത്വത്തിലേക്ക് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിന്‍ ലാദന്‍റെ 20 മക്കളില്‍ പതിനഞ്ചാമനായ ഹംസ പിതാവിന്‍റെ പാത പിന്തുടര്‍ന്ന് ഭീകരസംഘടനയെ നയിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. ഐ എസിന്‍റെ ബലം കുറയുന്ന പശ്ചാത്തലത്തില്‍ വീണ്ടും അല്‍ക്വയ്ദ എല്ലാ ഭീകരസംഘടനകളുടെയും നേതൃത്വത്തിലേക്ക് എത്തുമെന്നും അതിന് ചുക്കാന്‍ പിടിക്കുക ഹംസ ആയിരിക്കുമെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ വാര്‍ഷികത്തില്‍ അല്‍ക്വയ്ദ തന്നെ ഹംസ ബിന്‍ ലാദന്‍റെ ചിത്രം പുറത്തുവിട്ടതോടെയാണ് ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്.
ഹംസയെക്കുറിച്ച് നേരത്തേതന്നെ അമേരിക്കയ്ക്ക് വിവരം ലഭിച്ചിരുന്നു. തന്‍റെ പിന്‍ഗാമിയായി ഒസാമ, ഹംസയെ കണ്ടിരുന്നോ എന്നതിന് സ്ഥിരീകരണമില്ല. എന്നാല്‍ അമേരിക്കന്‍ ചാരക്കണ്ണുകളില്‍ നിന്ന് ഹംസയെ സംരക്ഷിച്ചുപിടിക്കാന്‍ ഒസാമ എപ്പോഴും ശ്രമിച്ചിരുന്നതായാണ് വിവരം.