ഇറ്റലിയുടെ മധ്യഭാഗങ്ങളില്‍ ഉണ്ടായ ഭൂചലനത്തില്‍ നാല് കുട്ടികളടക്കം 17 പേര് മരിച്ചു. തിങ്കളാഴ്ച രാവിലെയുണ്ടായ ഭുചലനത്തില്‍ അനേകം കെട്ടിടങ്ങള്‍ തകര്‍ന്നതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു. നിരവധി പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി സംശയമുണ്ട്.
റിക്ടര്‍ സ്കെയിലില്‍ 6.3 രേഖപ്പെടുത്തിയ ഭൂചലനം പ്രധാനമായും അനുഭവപ്പെട്ടത് റോമിലും മധ്യ ഇറ്റലിയിലുമാണ്. പ്രാദേശിക സമയം രാവിലെ 3:32നായിരുന്നു സംഭവം.
ഭൂചലന്മുണ്ടായ ഉടനെ അക്വില, അബ്രുസോ പ്രദേശങ്ങളിലെ ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടുകയായിരുന്നു എന്ന് അന്‍സാ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അക്വിലയിലാണ് നാല് കുട്ടികള്‍ മരിച്ചതെന്നും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.