ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്തുവരികയാണെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഹിലരി ഇക്കാര്യം വ്യക്തമാക്കിയത്.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിയന്ത്രണങ്ങള്‍ നിരന്തരം ലംഘിക്കുന്നതിനുള്ള താക്കീതായിട്ടാണ് ഉപരോധങ്ങളെന്ന് അവര്‍ വ്യക്തമാക്കി. യുഎസിന്‍റെ സഖ്യരാഷ്ട്രങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവരികയാണെന്നും സാമ്പത്തിക ഉപരോധങ്ങളായിരിക്കും ഏര്‍പ്പെടുത്തുക എന്നും ഹിലരി പറഞ്ഞു.
ലോകരാജ്യങ്ങളെ അന്ധരാക്കിക്കൊണ്ട് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതിനെക്കുറിച്ച് ഇറാനെ മനസിലാക്കിക്കൊടുക്കുകയാണ് ഉപരോധങ്ങളിലൂടെ ലക്‍ഷ്യമിടുന്നത്. ലണ്ടന്‍ കോണ്‍ഫറന്‍സിന്‍റെ ഭാഗമായി ലോകനേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകളില്‍ താന്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായും ഹിലരി പറഞ്ഞു.
ഇറാന്‍റെ വാണിജ്യബന്ധങ്ങള്‍ മരവിപ്പിച്ചുകൊണ്ടുള്ള കടുത്ത സാമ്പത്തിക ഉപരോധമാണ് ലക്‍ഷ്യമിടുന്നത്. ഇറാന്‍ സമൂഹം ഏറെ ബുദ്ധിമുട്ടിലാണ്. ഇറാനില്‍ നേതൃമാറ്റത്തിലൂടെ മാത്രമേ ഇ സ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ കഴിയൂ. ഉപരോധങ്ങളോട് ഇറാന്‍റെ പ്രതികരണം ഇപ്പോള്‍ പറയുക അസാധ്യമാണ്. നയതന്ത്ര തലത്തില്‍ ഇപ്പോഴും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ ഇറാന്‍ സഹകരിക്കുന്നതിന്‍റെ യാതൊരു സൂചനയും ഇല്ലെന്നും ഹിലരി ചൂണ്ടിക്കാട്ടി.
ഉപരോധങ്ങള്‍ ഇറാനെ ശിക്ഷിക്കാന്‍ ലക്‍ഷ്യമിട്ടുള്ളതല്ലെന്ന് ഹിലരി കൂട്ടിച്ചേര്‍ത്തു. ഇറാന്‍ സര്‍ക്കാരിന്‍റെ സ്വഭാവം മാറ്റാന്‍ ലക്‍ഷ്യമിട്ടാണ് ഈ നടപടികള്‍. ഇത് ഒരിക്കലും ഒരു വ്യക്തിയെ ലക്‍ഷ്യമിട്ടുള്ളതല്ലെന്നും ഹിലരി പറഞ്ഞു.