ഇറാഖിന് ഒബാമയുടെ പ്രശംസ

വാഷിംഗ്ടണ്‍| WEBDUNIA|
സമാധാനപരമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കിയതിന് ഇറഖ് സര്‍ക്കാരിനെയും ജനതയെയും യു‌എസ് പ്രസിഡന്‍റ് ബരാക് ഒബാമ പ്രശംസിച്ചു. ഭാവിയെക്കുറിച്ച് കൂടുതല്‍ ഉത്തരവദിത്വബോധമുള്ളവരാകാന്‍ ഇത് ഇറാഖിനെ സഹായിക്കുമെന്ന് ഒബാമ ഒരു പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

ഒറ്റപ്പെട്ട ആക്രമണങ്ങളൊഴിച്ചാല്‍ ഇന്നലെ നടന്ന ഇറാഖ് പ്രവിശ്യ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. യു‌എന്‍ സഹായത്തോടെ ഇറാഖി സര്‍ക്കാര്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഇറാഖി പൊലീസും സൈന്യവും സുരക്ഷ ഉറപ്പാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു.

തങ്ങളുടെ ഭാവി തീരുമാനിക്കുന്നതില്‍ ജനതയെ പ്രാപ്തമാക്കുന്ന ഈ സാഹചര്യം ഇറാഖില്‍ തുടരുകതന്നെ വേണം - ഒബാമ പറഞ്ഞു. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും ഇറാഖ് തെരഞ്ഞെടുപ്പ് കമ്മിഷന് യു‌എന്നിനോടൊപ്പം സങ്കേതിക സഹായം നല്‍കാന്‍ കഴിഞ്ഞതില്‍ അമേരിക്ക അഭിമാനിക്കുന്നതായും ഒബാമ അറിയിച്ചു.

ഇറാഖില്‍ നിന്നും യു‌എസ് സേനയെ 16 മാസത്തിനകം പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ ഒബാമ ആരംഭിച്ചിട്ടുണ്ട്. ഇറാഖ് ആക്രമണത്തിനുള്ള ബുഷ് ഭരണകൂടത്തിന്‍റെ തീരുമാനത്തെ ഒബാമ ശക്തമായി എതിര്‍ത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :