വാഷിംഗ്ടണ്‍|
WEBDUNIA|
Last Modified ശനി, 21 ഫെബ്രുവരി 2009 (15:57 IST)
2007ല്‍ നിരപരാധികളായ നാല് ഇറാഖി പൌരന്മാരെ വെടിവച്ച് കൊന്ന സംഭവത്തില്‍ അമേരിക്കന്‍ സൈനികന് കുറ്റക്കാരനാണെന്ന് കണ്ടെത്തി. സര്‍ജന്റ് മൈക്കല്‍ ലീഹി എന്ന അമേരിക്കന്‍ സൈനികനെയാണ് കുറ്റക്കാരനെന്ന് ഒരു അമേരിക്കന്‍ സൈനിക കോടതി കണ്ടെത്തിയത്. വെടിവച്ച് കൊന്ന ശേഷം ഇവരെ ബാഗ്ദാദിലെ കനാലില്‍ തള്ളുകയായിരുന്നു എന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
നാലുപേരെയും വളരെ അടുത്തുനിന്ന് തലയ്ക്കു പിന്നില്‍ വെടിവയ്ക്കുകയായിരുന്നെന്ന് ലീഹി കുറ്റസമ്മതം നടത്തി. സംഭവത്തിന് സാക്ഷികളായ ഏതാനും ഇറാഖ് പൗരന്മാരെയും സൈനിക കോടതി വിചാരണ ചെയ്തിരുന്നു.
ബാഗ്ദാദിലെ സൈനിക കേന്ദ്രത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് നാലുപേരെയും സൈന്യം കസ്റ്റഡിയില്‍ എടുത്തത്.
എന്നാല്‍ ഇവര്‍ക്കെതിരെ മതിയായ തെളിവ് കണ്ടെത്താന്‍ സൈന്യത്തിനായില്ല. തുടര്‍ന്ന് നാലുപേരേയും വെടിവച്ച് കൊല്ലുകയായിരുന്നു എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.