ഇന്ത്യയിലേക്ക് വന്ന കപ്പല്‍ തട്ടിയെടുത്തു

ബീജിംഗ്| WEBDUNIA|
സൌദി അറേബ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു സിംഗപ്പൂര്‍ കപ്പല്‍ തിങ്കളാഴ്ച സൊമാലി കൊള്ളക്കാര്‍ തട്ടിയെടുത്തു. കപ്പലില്‍ ചൈനക്കാരായ 12 തൊഴിലാളികള്‍ ഉണ്ട് എന്ന് ‘ചൈന മറൈന്‍ റസ്ക്യു’ കേന്ദ്രം അറിയിച്ചു.

ഏദന്‍ കടലിടുക്കില്‍ വച്ചാണ് “ഗോള്‍ഡന്‍ ബ്ലസിംഗ്” എന്ന കപ്പല്‍ കൊള്ളക്കാര്‍ ആക്രമിച്ചത്. തൊഴിലാളികളെ കുറിച്ചുള്ള വിവരമൊന്നും ലഭിച്ചിട്ടില്ല എന്ന് ചൈനീസ് അധികൃതര്‍ വെളിപ്പെടുത്തുന്നു.

ചൈനീസ് കപ്പലുകള്‍ക്ക് നേരെയും മറ്റ് രാജ്യങ്ങളുടെ കപ്പലുകള്‍ക്ക് നേരെയും സൊമാലി കൊള്ളക്കാര്‍ ആക്രമണമഴിച്ചുവിടുന്നതിനാല്‍ ചൈനയുടെ നാവിക ദൌത്യ സംഘം ഏദന്‍ കടലില്‍ നിലയുറപ്പിച്ചിട്ടുണ്ട്.

കടല്‍ക്കൊള്ളക്കാരുടെ ശല്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, ഇന്ത്യന്‍ നാവിക സേനാ കപ്പലുകളും ഏദന്‍ കടലിടുക്കില്‍ പട്രോളിംഗ് നടത്താറുണ്ട്. 2008 ല്‍ ഐഎന്‍‌എസ് താബര്‍ എന്ന ഇന്ത്യന്‍ യുദ്ധക്കപ്പല്‍ സൊമാലി കടല്‍ക്കൊള്ളക്കാരുടെ ഒരു കപ്പല്‍ വെടിവച്ചു തകര്‍ത്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :